മംഗളൂരു: ഉപ്പിനങ്ങാടിയില്‍ കസ്റ്റഡിയിലെടുത്ത പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്‍റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് സാരമായി പരിക്കേറ്റു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരാവശ്യത്തിന് പൊലീസ് സ്‌റ്റേഷനിലെത്തിയ പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് ഹമീദിനെ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു . നേരത്തെ സംഘപരിവാർ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ പരാതി നൽകിയിരുന്നു.
ഈ കേസിലാണ് ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ തടഞ്ഞു വെച്ചതെന്നാണ് റിപോർട്ടുകൾ. ഇതറിഞ്ഞ് സ്ഥലത്തെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പുലർച്ചെ സ്റ്റേഷന് മുന്നിൽ നിസ്കാരം നടത്തുകയും പ്രതിഷേധിക്കുകയും സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഉന്തിനുംതള്ളിനുമൊടുവിൽ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
നിരവധി പോപ്പുലർ ഫ്രണ്ടുകാർക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് കർണാടക നേതൃത്വം പ്രതിഷേധിച്ചു. ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി നാസിര്‍ പാഷ പറഞ്ഞു.
Post Your Comments