തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ക്ക് കത്തെഴുതി സമ്മര്‍ദ്ദം ചെലുത്തിയതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചെന്ന് രമേശ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കുന്നു.
Read Also : തനിക്കെതിരെ പരസ്യമായി പറഞ്ഞത് ശരിയായില്ല, നടപടി ശരിയായോയെന്ന് എംഎം മണി സ്വയം പരിശോധിക്കണമെന്ന് രാജേന്ദ്രന്‍
നിലവിലെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലരും തന്റെ ഇഷ്ടക്കാരനുമായ ആള്‍ക്ക് സര്‍വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കാനുമായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലെന്നും കത്തില്‍ പറയുന്നു. സര്‍വകലാശാല പ്രോ ചാന്‍സലര്‍ എന്ന നിലയിലോ ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയിലോ ഇത്തരത്തില്‍ ഒരാളെ ശുപാര്‍ശ ചെയ്യാന്‍ സര്‍വകലാശാലയുടെ ഒരു നിയമവും അനുവദിക്കുന്നില്ല.
മന്ത്രി അവകാശപ്പെടുന്ന ‘പ്രിവിലേജ്’ എന്താണെന്ന് എത്ര ആലോചിട്ടും മനസിലാകുന്നില്ലെന്നും ചെന്നിത്തല പറയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗവര്‍ണര്‍ സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രീയ ഇടപെടലുകളില്‍ ഉണ്ടാകുന്നുവെന്ന് വെളിപ്പെടുത്തുന്നത്. മന്ത്രി ആര്‍ ബിന്ദു അടിയന്തിരമായി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments