മുംബൈ : ഫാഷൻ രംഗത്തെ പ്രശസ്ത ഫ്രഞ്ച് കമ്പനിയായ ചാനൽ ഗ്രൂപ്പിന്റെ ആഗോള സിഇഒ ആയി മുംബൈ മലയാളി ലീന നായർ. ആംഗ്ലോ-ഡച്ച് എഫ്എംസിജി ഭീമനായ യുണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു ലീന.ഒരു അന്താരാഷ്ട്ര കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ മലയാളി വനിതയും രണ്ടാമത്തെ ഇന്ത്യൻ വനിതയുമാണ് 52-കാരിയായ ലീന നായർ.
സിഇഒ ആയി ലീന നായർ എത്തുന്നതോടെ കമ്പനി സ്ഥാപകൻ കൂടിയായ അലൻ വെർത്തീമർ ആഗോള എക്സിക്യൂട്ടീവ് ചെയർമാനാകും. ലീന നായരുടെ കടന്ന് വരവ് കമ്പനിയുടെ ദീർഘനാളത്തെ ഭാവിക്ക് അനുയോജ്യമാണെന്നും ഫാഷൻ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ചാനലിന്റെ വളർച്ചക്ക് ഇത് സഹായകമാകുമെന്നും കമ്പനി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
Read Also : ചൈന പ്രശ്നം..!’ യു.എ.ഇ പിന്മാറി : 23 ബില്യന്റെ യു.എസ് ആയുധക്കരാർ നടക്കില്ല
ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്‌കൂളുകളിലൊന്നായ സേവ്യര്‍ സ്‌കൂള്‍ ഒഫ് മാനേജ്‌മെന്റില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ പാസായ ലീന, 1992ലാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിലെ ജീവനക്കാരിയാകുന്നത്. തുടർന്ന് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിയ ലീന, യൂണിലിവറിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ എന്ന പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയുമാണ്. ചാനലിന്റെ ആഗോള സിഇഒ ആയി നിയമിതയായതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നും ജീവനക്കാരുടെ ക്രിയാത്മകതയില്‍ സ്വാതന്ത്ര്യം നല്‍കുന്നതില്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ചാനലിന്റെ തലപ്പത്ത് എത്തുന്നത് വളരെയേറെ ഉത്തരവാദിത്തം നിറഞ്ഞ ചുമതലയാണെന്നും ലീന നായര്‍ പറഞ്ഞു.
Post Your Comments