ന്യൂഡൽഹി: ഫൈസറിന്‍റെ കോവിഡ് ഗുളിക ഒമിക്രോണിനെതിരെയും ഫലപ്രദമെന്ന് കമ്പനി. ഗുരുതരരോഗമുള്ളവരില്‍പോലും ആശുപത്രിവാസവും മരണവും 90ശതമാനം കുറയുന്നുവെന്നാണ് കണ്ടെത്തല്‍. മനുഷ്യപരീക്ഷണ ഫലങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്പനിയുടെ അവകാശവാദം. ഫൈസറിന്‍റെ രണ്ടുഡോസ് വാക്സീന്‍ പുതിയ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.
രോഗം ഗുരുതരമാകുന്നത് തടയുന്നതിലാണ് 70 ശതമാനം ഫലപ്രാപ്തി. 2,200പേരില്‍ നടത്തിയ പരീക്ഷണത്തിന്‍റെ ഫലമാണ് ഫൈസറിന്‍റെ ഗുളികയുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. പത്തുലക്ഷം പേര്‍ക്കുള്ള ഗുളിക വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. അതേസമയം, അമേരിക്കയില്‍ കോവിഡ് മരണം എട്ടുലക്ഷമായി ഉയര്‍ന്നു. ഏറ്റവുമധികം കോവിഡ് മരണം രേഖപ്പെടുത്തുന്ന ആദ്യത്തെ രാജ്യമാണ് അമേരിക്ക. രോഗികളുടെ എണ്ണം 5 കോടി കടന്നിരുന്നു.
Post Your Comments