Latest NewsNewsIndia

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സൈന്യം വധിച്ചു

ന്യൂഡൽഹി : പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. രാജ്പുര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം.

ഇന്നലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരാണെന്ന് സുരക്ഷാ സേന അറിയിച്ചു.ആക്രമണം ആസൂത്രിതമായിരുന്നെന്നും സേന പറഞ്ഞു. ജയ്ഷേ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചിൽ തുടരുകയാണ്.

Read Also  :  സർക്കാർ വിദ്യാലയങ്ങളിൽ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: പ്രതിഷേധം നിലനിൽക്കെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം മൂന്നായി.
പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലായിരുന്നു ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഭീകരാക്രമണം നടന്നത്. പരിശീലനത്തിന് ശേഷം ബസിൽ മടങ്ങുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button