Latest NewsCricketNewsSports

ആഷസ് രണ്ടാം ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ഓസ്ട്രേലിയ ഇറങ്ങുക. ഒന്നാം ടെസ്റ്റിൽ പരിക്കേറ്റ ഡേവിഡ് വാർണർ രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വ്യക്തമാക്കി. അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റാണ്.

പരിക്കേറ്റ ഹേസൽവുഡിന് പകരം റിച്ചാർഡ്സൺ ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കും. ഓസ്‌ട്രേലിയക്ക് വേണ്ടി 2 ടെസ്റ്റ് മാത്രം കളിച്ച താരമാണ് റിച്ചാർഡ്സൺ. 2019ൽ ശ്രീലങ്കക്കെതിരായാണ് താരം അവസാനമായി ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ഹേസൽവുഡിന് പരിക്കേറ്റത്.

Read Also:- ക്രിയേറ്റര്‍മാരെ ലക്ഷ്യമിട്ട് പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

ഓസ്ട്രേലിയ: മാർക്കസ് ഹാരിസ്, ഡേവിഡ് വാർണർ, മാർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (WK), പാറ്റ് കമ്മിൻസ് (c), മിച്ച് സ്റ്റാർക്ക്, നഥാൻ ലിയോൺ, റിച്ചാർഡ്സൺ

shortlink

Post Your Comments


Back to top button