
പാലക്കാട് :മധ്യവയസ്‌കയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 10 വർഷം തടവും പിഴയും. ഒറ്റപ്പാലം അസി. സെഷൻസ് കോടതിയാണ് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചത്. ഓട്ടോഡ്രൈവറായ പെരിങ്ങോട് തെക്കേത്ത് പടി വീട്ടിൽ രാജേഷിനാണ് ശിക്ഷ ലഭിച്ചത്.
2016 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട്ടിൽ നിന്നും ചാലിശ്ശേരി ആമക്കാവ് അന്തിമഹാകാളൻ ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന 50 വയസുകാരിയെ യാത്രയ്‌ക്കിടെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പട്ടാമ്പി പോലിസ് ഇൻസ്‌പെക്ടർ പി.എസ് സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ. ഹരി ഹാജരായി.
Post Your Comments