വാഷിംഗ്ടൺ: അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് ഇന്ധനമാക്കാനുള്ള പദ്ധതിയുമായി ടെസ്ല സ്ഥാപകൻ. കാർബൺ ഡൈ ഓക്സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് ആരംഭിക്കുന്നതെന്നും താല്പര്യമുള്ളവർക്ക് ഇതിൽ പങ്കെടുക്കാമെന്നും ഇലോൺ മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. കമ്പനിയുടെ ചൊവ്വാദൗത്യത്തിന് ഈ നീക്കം വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ലോകത്തെ ഗുരുതരമായി ബാധിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ പുതിയ ആശയം പങ്കുവയ്ക്കുന്നത്.
ബഹിരാകാശത്തേക്ക് പോയി തിരികെ ഭൂമിയിലെത്തുന്ന, വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ബഹിരാകാശ റോക്കറ്റ് എന്ന ആശയമാണ് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ നിർമ്മാണത്തിന് അദ്ദേഹത്തിന് പ്രചോദനമായത്. മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിച്ചതെങ്കിലും കൂടുതൽ രാസവസ്തുക്കളും കാർബൺ ഡൈ ഓക്സൈഡും റോക്കറ്റ് പുറന്തള്ളുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വെല്ലുവിളിയെ മറികടക്കുവാൻ വേണ്ടിയാണ് മസ്ക് പുതിയ പദ്ധതി ആരംഭിക്കാൻ പോകുന്നത്.
Post Your Comments