
കോതമംഗലം: ഇരുമലപ്പടിയിൽ നിന്ന് കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷ സ്വദേശി പ്രശാന്ത് നായിക് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇരുമലപ്പടി കനാൽ പാലത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടപാടുകാരെ കാത്തിരിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. മൂന്നര കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
Read Also : പ്രധാനമന്ത്രിക്കൊപ്പം തൊഴിലാളികൾ ഭക്ഷണം കഴിച്ചത് നാടകമെന്ന് ജെസ്ല മാടശ്ശേരി, തെളിവുകളുമായി മറുപടി
പെരുമ്പാവൂരിലെ താമസസ്ഥലത്തു നിന്ന് ഇടപാടുകാരെ തേടി എത്തിയതായിരുന്നു ഇയാൾ. കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹിരോഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments