തലശ്ശേരി: കണ്ണൂര്‍ മക്കാനിക്ക് സമീപം ഗൃഹനാഥന്‍ വീട്ടില്‍ മരിച്ച നിലയില്‍. 70 വയസ്സുള്ള അബ്ദുല്‍ റാസികാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. വീട്ടില്‍ നിന്ന് രൂക്ഷമായ ഗന്ധം പുറത്തു വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഭാര്യയും മക്കളും വീട്ടിലുണ്ടായിട്ടും മരണവിവരം പുറത്തറിയാത്തതില്‍ ദുരൂഹതയുണ്ട്.
ഏതെങ്കിലും രീതിയില്‍ ബോധപൂര്‍വ്വം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചതാണോ എന്ന കാര്യം പോലീസ് പരിശോധിക്കും. കഴിഞ്ഞ കുറച്ചു കാലമായി അബ്ദുല്‍ റാസിക് അസുഖബാധിതനായി കിടപ്പിലായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച്ച പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
Post Your Comments