സൂററ്റ് : സൂറത്തിലെ ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന ഹോട്ടൽ പാകിസ്താൻ ഭക്ഷ്യമേള നടത്താൻ തീരുമാനിച്ചത്തിനു നേരെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹോട്ടലുടമ സന്ദീപ് ഡവർ .
read also: ആരും ആവശ്യപ്പെടാതെ വധുവിന്റെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കുകൂട്ടില്ല: ഹൈക്കോടതി
തങ്ങളുടെ റെസ്റ്റോറന്റിൽ സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും അനുസൃതമായി വ്യത്യസ്ത ഭക്ഷ്യമേളകൾ സംഘടിപ്പിക്കാറുണ്ടെന്നാണ് സന്ദീപ് ഡവറിന്റെ വാദം . ‘ ഞങ്ങൾ പാകിസ്താനെതിരല്ല, മറിച്ച് ഇന്ത്യക്കെതിരായ അവരുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എതിരാണ്. ലോകത്ത് എല്ലായിടത്തും ഭക്ഷണം സാധാരണമാണ്. ഞങ്ങൾ പാകിസ്താൻ പാചകക്കാരനെ ക്ഷണിച്ചിട്ടില്ല, എന്നാൽ ഞങ്ങളുടെ ജീവനക്കാർ ഓൺലൈൻ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്കായി ഒരു മെനു തയ്യാറാക്കി. ‘ സന്ദീപ് ഡെവർ പറയുന്നു.
‘നിലവിലെ അവസ്ഥയിൽ ഞങ്ങൾ പാകിസ്താൻ ഫുഡ് ഫെസ്റ്റിവൽ റദ്ദാക്കുകയും അതിന്റെ സ്ഥാനത്ത് ഒരു സീഫുഡ് ഫെസ്റ്റിവൽ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു’, വെന്നും സന്ദീപ് വ്യക്തമാക്കി.
Post Your Comments