പത്തനംതിട്ട: വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനം. ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ അയ്യായിരം പേര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കുന്നത്.
Read Also : കൂനൂർ ഹെലികോപ്റ്റർ ദുരന്തം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ചർമം വെച്ച് പിടിപ്പിക്കുന്നു
സന്നിധാനത്ത് അപ്പം അരവണ പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകള്‍ രാവിലെ നാല് മണിമുതല്‍ രാത്രി പതിനൊന്നര വരെ പ്രവര്‍ത്തിക്കും. വരും ദിവസങ്ങളില്‍ പ്രസാദങ്ങളുടെ ഉത്പാദനം കൂട്ടാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ദിവസവും ഒന്നരലക്ഷം ടിന് അരവണയാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്.
ശബരിമലയിലെ നടവരവ് 43 കോടി രൂപ കഴിഞ്ഞു. അരവണയുടെ വിറ്റ് വരവ് 16 കോടിയും കാണിക്ക ഇനത്തില്‍ 17കോടി രൂപയുമാണ് ഇതുവരെ ലഭിച്ചത്. അതേസമയം ശബരിമല നടപ്പന്തലിന് സമീപമുള്ള പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിലെ മുറികള്‍ താമസിക്കുന്നതിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. പത്തനംതിട്ട റസ്റ്റ് ഹൗസില്‍ പുതുതായി പണി തീര്‍ത്ത 8 മുറികളിലും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു.
Post Your Comments