തിരുവനന്തപുരം : സർവ്വകലാശാല വി.സി നിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റ രാജി ആവശ്യപ്പെട്ടു മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ചയുടെ പന്തം കൊളുത്തി പ്രതിഷേധമാർച്ച് നടത്തി.
കോഴിക്കോട് പോക്‌സോ കേസിൽ അദ്ധ്യാപകൻ കോടതിയിൽ കീഴടങ്ങി
ആർ.ബിന്ദു തലസ്ഥാന നഗരിയിൽ ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആശാനാഥ്, അഭിജിത്, വലിയവിള ആനന്ദ്, കുളങ്ങരകോണം കിരൺ, നെടുമങ്ങാട് വിൻജിത്ത്, രാമേശ്വരം ഹരി, കവിത സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി
Post Your Comments