ദോഹ: ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി ഖത്തർ എയർവേയ്‌സ്. യാത്രക്കാർക്ക് 35% വരെ ടിക്കറ്റ് നിരക്കിൽ ഇളവു ലഭിക്കുമെന്നാണ് ഖത്തർ എയർവേയ്‌സ് അറിയിച്ചിരിക്കുന്നത്. ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് നടപടി. ഡിസംബർ 12 മുതലാണ് ഓഫർ ആരംഭിച്ചിരിക്കുന്നത്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ ഓഫർ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഓഫർ കാലയളവിൽ ടിക്കറ്റെടുക്കുന്നവർക്കാണ് 35 ശതമാനം വരെ ഇളവ് ലഭിക്കുക. ഖത്തർ എയർവേയ്സ് സർവീസുള്ള 140 നഗരങ്ങളിലേക്കു ഓഫർ ലഭിക്കുന്നതെന്നും ഡിസംബർ 12 നും 18 നും ഇടയിൽ ടിക്കറ്റെടുക്കുന്നവർ ഡിസംബർ 26 നും 2022 ജൂൺ 15നും ഇടയിൽ വേണം യാത്ര ചെയ്യാനെന്നും ഖത്തർ എയർവേയ്‌സ് വിശദമാക്കി. കൂടുതൽ വിവരങ്ങൾക്കായി https://www.qatarairways.com/en/homepage.html സന്ദർശിക്കാം.
Post Your Comments