UAELatest NewsNewsInternationalGulf

പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. സർക്കാർ, സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതാണ് പുതിയ തൊഴിൽ നിയമം. അവധി, സേവനാന്തര ആനുകൂല്യം, ജോലി സമയം തെരഞ്ഞെടുക്കാനുള്ള അനുമതി എന്നിവ രണ്ട് മേഖലകൾക്കും ഒരുപോലെയായിരിക്കുമെന്നാണ് പുതിയ തൊഴിൽ നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചത്.

Read Also: ഗൃഹനാഥൻ മരിച്ചിട്ട് 2 ദിവസം, രൂക്ഷഗന്ധം വന്നതോടെ അയൽക്കാർ പരാതി നൽകി, വിവരമറിയിക്കാതെ കുടുംബം

യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഒരേ അവധിയായിരിക്കും ഇനി മുതൽ ലഭിക്കുക. 2022 ഫെബ്രുവരി രണ്ട് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 30 ദിവസത്തെ വാർഷിക അവധിയും പൊതു അവധികളും രണ്ട് മേഖലകൾക്കും ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, അഞ്ച് ദിവസം പിതൃത്വ(പറ്റേണിറ്റി)അവധി എന്നിങ്ങനെയുള്ള അവധികളും സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ലഭിക്കുന്നതാണ്. പ്രസവാവധി എടുത്തതിന് ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കാനാകില്ലെന്നും നിർദ്ദേശമുണ്ട്. വനിതാ ജീവനക്കാർക്ക് അവരുടെ പ്രസവാവധിയും മറ്റ് ഏതെങ്കിലും അംഗീകൃത അവധി ദിവസങ്ങളും ഒരുമിച്ചെടുക്കാനും കഴിയും.

Read Also: ചെറുകുന്നം ഭഗവതി ക്ഷേത്രത്തിൽ മോഷണം : പഞ്ചലോഹ അങ്കികളും കാണിക്കവഞ്ചിയും മോഷ്ടിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button