മുംബൈ: ജനപ്രിയ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു. മറ്റു ഒടിടി സർവീസുകൾ നിരക്കുകൾ കുത്തനെ കൂട്ടിയ സമയത്താണ് നെറ്റ്‌ഫ്ലിക്സ് നിരക്കുകൾ കുറച്ച് വരിക്കാരെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നത്. നിലവിൽ 199 രൂപയുടെ നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ 25 ശതമാനം നിരക്ക് കുറച്ച് 149 രൂപയിലെത്തി.
നിലവിൽ 499 രൂപയുടെ നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാൻ 60 ശതമാനം കുറവോടെ 199 രൂപയിലെത്തി. അതേസമയം, 649 രൂപയുടെ നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് 499 രൂപയായും കുറഞ്ഞു. ഈ അക്കൗണ്ട് ഒരേസമയം രണ്ട് പേർക്ക് ഉപയോഗിക്കാം. 799 രൂപയുടെ നെറ്റ്ഫ്ലിക്സ് പ്രീമിയം 649 രൂപയായും നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് ഒരേസമയം 4 പേർക്ക് ഉപയോഗിക്കാം.
Read Also:- ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ തുളസി ഉത്തമം..!
നിലവിൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ടുള്ളവർക്ക് ഇന്ന് തന്നെ പുതിയ പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. അടുത്ത തവണ ലോഗിൻ ചെയ്യുമ്പോൾ വരിക്കാർക്ക് പുതിയ നിരക്കുകളുടെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് ലഭിക്കും. നിലവിലെ പ്ലാൻ അപ്‌ഗ്രേഡ് ചെയ്യുകയോ അല്ലെങ്കിൽ മറ്റൊരു പ്ലാൻ തിരഞ്ഞെടുക്കുകയോ ചെയ്യാം.
Post Your Comments