കണ്ണൂര്‍: വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസ് അറിയിച്ചപ്പോൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം. മക്കാനിയിലാണ് ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ റാസിക്ക് (70)ആണ് മരിച്ചത്.
read also: കേരള പൊലീസിനുവേണ്ടി വാടക ഹെലികോപ്റ്റർ, പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം: കരാർ ചിപ്സൺ ഏവിയേഷന്
വീട്ടില്‍ ആളുകള്‍ ഉണ്ടായിട്ടും വിവരം പുറത്തറിഞ്ഞില്ല. ഇദ്ദേഹം കിടപ്പ് രോഗിയായിരുന്നു. മരിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കട്ടിലില്‍ നിന്ന് താഴെ വീണ നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പരിക്കേറ്റിട്ടുമുണ്ട്.
Post Your Comments