ErnakulamLatest NewsKeralaNattuvarthaNews

സുഹൃത്തിനെ വധിക്കാൻ ശ്രമം : അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

മൂ​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മു​കു​ള്‍ (30), സ​ക്കീ​ല്‍സ് ഷാ (20), ​ക​ബി​ല്‍ ഷാ (20) ​എ​ന്നി​വ​രാ​ണ് പിടിയിലായത്

പെ​രു​മ്പാ​വൂ​ര്‍: അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേസിൽ മൂ​ന്നു​പേ​ര്‍ അറസ്റ്റിൽ. മൂ​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മു​കു​ള്‍ (30), സ​ക്കീ​ല്‍സ് ഷാ (20), ​ക​ബി​ല്‍ ഷാ (20) ​എ​ന്നി​വ​രാ​ണ് പിടിയിലായത്. പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് ആണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്.

ക​ണ്ട​ന്ത​റ ഭാ​യി കോ​ള​നി​യി​ലെ ഇ​വ​രു​ടെ സു​ഹൃ​ത്ത് കൂ​ടി​യാ​യ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സ​ലിം​ഷാ​യെ​യാ​ണ് വധിക്കാന്‍ ശ്ര​മി​ച്ച​ത്. സ​ലിം ഷാ​ക്ക് ഒ​ന്നാം പ്ര​തി മു​കു​ള്‍ 2000 രൂ​പ ന​ല്‍കാ​നു​ണ്ടാ​യി​രു​ന്നു. ഇ​ത് ചോ​ദി​ച്ച​തി​ലു​ള്ള ദേഷ്യ​ത്തി​ല്‍ സം​ഘം ചേ​ര്‍ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ലിം​ഷാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read Also : വിവാദങ്ങൾ ഒടുങ്ങിയിട്ട് നിയമനം: പ്രിയ വർഗീസിന്‍റെ നിയമനത്തിൽ തീരുമാനം മാറ്റിവെച്ച് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം. ​തോ​മ​സ്, ജോ​സി എം. ​ജോ​ണ്‍സ​ണ്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ഷ്​​റ​ഫ്, ഷി​ബു, സ​ലീം, നൗ​ഷാ​ദ്, ജി​ഞ്ചു കെ. ​മ​ത്താ​യി എ​ന്നി​വ​രടങ്ങുന്ന സംഘമാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button