KeralaLatest NewsNewsLife StyleDevotionalSpirituality

സ്ത്രീകള്‍ ക്ഷേത്രത്തില്‍ സിന്ദൂരം സമര്‍പ്പിക്കുന്നത് ദോഷമോ?

സ്വാമിക്ക് സമര്‍പ്പിച്ച്‌ പൂജിച്ചുവാങ്ങിയ കൊടി വാഹനങ്ങളില്‍ വച്ചാല്‍ അപകടം സംഭവിക്കുകയില്ല

രാമഭക്തനായ ഹനുമാന്‍സ്വാമിയെ ആരാധിക്കുന്നതിലൂടെ സര്‍വ്വവിധ ഐശ്വര്യങ്ങളും ജീവിതത്തില്‍ കൈവരുമെന്നാണ് വിശ്വാസം. ഹിന്ദു മതവിശ്വാസപ്രകാരം ഹനുമാന്‍സ്വാമിയുടെ ക്ഷേത്രത്തില്‍ സിന്ദൂരം സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. ചില ക്ഷേത്രങ്ങളിൽ ഇതിന് വേണ്ടി പ്രത്യേകം വിഗ്രഹവും ഉണ്ടാകാറുണ്ട്. ആ പ്രത്യേക വിഗ്രഹത്തിലാണ് സിന്ദൂരം സമർപ്പിക്കുന്നത്. എന്നാൽ, സ്ത്രീകള്‍ ഇത്തരത്തില്‍ സ്വാമിക്ക് സിന്ദൂരം അര്‍പ്പിക്കുവാന്‍ പാടില്ല.

ഹനുമാൻ സ്വാമിക്ക് ചുവന്ന പൂക്കളാണ് സ്ത്രീകൾ അര്‍പ്പിക്കേണ്ടത്. എന്നാൽ ഇത് അറിയാത്ത സ്‌ത്രീകൾ ക്ഷേത്രത്തിൽ സിന്ദൂരം സമർപ്പിക്കാറുണ്ട്. അങ്ങനെ സമർപ്പിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിശ്വാസം. വിവാഹത്തെ സംബന്ധിച്ചുള്ള വിശ്വാസങ്ങളിൽപ്പെടുന്നതാണിത്.

ശ്രീരാമനാമം എഴുതിയ ത്രികോണാകൃതിയിലുളള ധ്വജം സമര്‍പ്പിക്കുന്നതും വെറ്റിലയില്‍ കുങ്കുമം കൊണ്ട് ജയ് ശ്രീരാമന്‍ എന്നെഴുതി  സമര്‍പ്പിക്കുന്നതും  അത്യുത്തമമാണ്. ഇത്തരത്തില്‍ സ്വാമിക്ക് സമര്‍പ്പിച്ച്‌ പൂജിച്ചുവാങ്ങിയ കൊടി വാഹനങ്ങളില്‍ വച്ചാല്‍ അപകടം സംഭവിക്കുകയില്ലെന്നും വിശ്വാസവും നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button