ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ കൊടിയേറും. അടുത്ത മാസം 30 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക. ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും കൈനിറയെ സ്വർണാഭരണങ്ങളും മറ്റും നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദികൾ, ബീച്ചുകൾ, പാർക്കുകൾ, മറ്റ് ഉല്ലാസ മേഖലകൾ, മാളുകൾ എന്നിവിടങ്ങളെല്ലാം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രുചിയരങ്ങളുടെ മേളകളും രാജ്യാന്തര കലാകാരന്മാരുടെ സംഗീത-നൃത്ത പരിപാടികളും കരിമരുന്നു പ്രയോഗങ്ങളും ഡ്രോൺ ലൈറ്റ് ഷോയും കാർണിവലും ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടും.
Read Also: ബാലവേല കണ്ടാല്‍ അറിയിക്കാം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗൺടൗണിൽ വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്്. ബുർജ് ഖലീഫയിൽ ലൈറ്റ്-ലേസർ ഷോ, സ്റ്റേജ് പരിപാടികൾ, നൃത്ത ജലധാരയ്ക്കു ചുറ്റുമുള്ള കലാപ്രകടനങ്ങൾ തുടങ്ങിയവ അരങ്ങേറും. ബ്ലൂ വാട്ടേഴ്‌സ് ബീച്ചിൽ ദിവസവും വൈകിട്ട് 7.15 മുതൽ 9.30 വരെ ഡ്രോൺ ലൈറ്റ് ഷോ കാണാം. മധ്യപൂർവദേശത്തെ ഏറ്റവും ദൈർഘ്യമേറിയ ഡ്രോൺ ഷോയാണ് ഇവിടെ നടക്കുക. ഐൻ ദുബായിലും അലങ്കാര ദീപങ്ങൾ തെളിയും.
Post Your Comments