ഇറ്റാവ: വാരാണസിയിലെ കാശി വിശ്വനാഥ ധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നുകൊടുത്തതിനുപിന്നാലെ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തി മോദിക്കെതിരെ അവഹേളന പരാമർശവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അന്ത്യമടുക്കുമ്പോൾ ആളുകൾ കാശിയിൽ തങ്ങുകയാണെന്ന് അഖിലേഷ് പറഞ്ഞു.
വാരാണസിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന സാംസ്കാരികപരിപാടികൾ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ഇത്തരത്തിൽ വിലകുറഞ്ഞ രീതിയിൽ പ്രതികരിക്കുകയായിരുന്നു അഖിലേഷ്. ‘നല്ലകാര്യമാണ്. എന്തിനാണ് ഒരുമാസം? അദ്ദേഹത്തിന് രണ്ടോ മൂന്നോ മാസം താമസിക്കാമല്ലോ. താമസത്തിനുപറ്റുന്ന സ്ഥലമാണ്. അവസാനമടുക്കുമ്പോൾ ആളുകൾ ബനാറസിൽ തങ്ങുന്നു’ -അഖിലേഷ് പരിഹസിച്ചു.
എന്നാൽ അഖിലേഷിനെതിരെ രൂക്ഷ വിമർശനമാണ് ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഉയർന്നത്. രാഷ്ട്രീയ എതിരാളികളെ വിമർശിക്കുമ്പോൾ പോലും സാമാന്യ മര്യാദ കാണിക്കാത്ത അഖിലേഷ് സ്വന്തം പിതാവ് മുലായം സിംഗ് യാദവിന്റെ കാര്യമാണോ പരാമർശിച്ചത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. രാഷ്ട്രീയമായി എതിർക്കുന്നത് പോലെയല്ല ഒരാളെ ഇത്തരത്തിൽ അപമാനിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി.
Post Your Comments