മുംബൈ: അഫ്ഗാനിസ്ഥാന്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ പര്യടനത്തിനെത്തും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് അഫ്ഗാന്‍ ഇന്ത്യയില്‍ കളിക്കുക. വരുന്ന വര്‍ഷം മാര്‍ച്ച് മാസത്തിലായിരിക്കും പര്യടനം. തിയതി പിന്നീട് തീരുമാനിക്കും.
അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം ഷെഡ്യൂള്‍ അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ടു. ഈ കാലയളവില്‍ അഫ്ഗാന്‍ 37 ഏകദിനങ്ങളും 12 ടി20കളും 3 ടെസ്റ്റുകളും നാട്ടിലും പുറത്തുമായി കളിക്കും. 2022ലെ ഏഷ്യാ കപ്പിലും അതേ വര്‍ഷം തന്നെ ഐസിസി ടി20 ലോക കപ്പിലും അഫ്ഗാനിസ്ഥാന്‍ പങ്കെടുക്കും.
Read Also:- അസിഡിറ്റി അകറ്റാൻ ചില പൊടികൈകൾ
അഫ്ഗാനിസ്ഥാന്‍ പൂര്‍ണ ഷെഡ്യൂള്‍ 2022-2023
ജനുവരി 2022 – നെതര്‍ലാന്‍ഡ്സ് – 3 ഏകദിനങ്ങള്‍ – ഹോം
ജനുവരി-ഫെബ്രുവരി 2022 – സിംബാബ്വെ – 3 ഏകദിനങ്ങളും 5 ടി20കളും – എവേ
ഫെബ്രുവരി-മാര്‍ച്ച് 2022 – ബംഗ്ലാദേശ് – 3 ഏകദിനങ്ങളും 2 ടി20യും – എവേ
മാര്‍ച്ച് 2022 – ഇന്ത്യ – 3 ഏകദിനങ്ങള്‍ – എവേ
2022 മെയ്-ജൂണ്‍ – ഓസ്ട്രേലിയ – 3 ടി20കള്‍ – ഹോം
ജൂലൈ-ഓഗസ്റ്റ് 2022 – അയര്‍ലന്‍ഡ് – 5 ഏകദിനങ്ങളും 1 ടെസ്റ്റും – എവേ
ഓഗസ്റ്റ്-സെപ്തംബര്‍ 2022 – ഏഷ്യാ കപ്പ് – TBC – എവേ
2022 ഒക്ടോബര്‍-നവംബര്‍ – T20 ലോകകപ്പ് – TBC – എവേ
നവംബര്‍-ഡിസംബര്‍ 2022 – സിംബാബ്വെ – 5 ഏകദിനങ്ങളും 2 T20കളും 2 ടെസ്റ്റുകളും – എവേ
ജനുവരി 2023 – ശ്രീലങ്ക – 3 ഏകദിനങ്ങള്‍ – എവേ
ഫെബ്രുവരി-മാര്‍ച്ച് 2023 – പാകിസ്ഥാന്‍ – 3 ഏകദിനങ്ങള്‍ – ഹോം
മാര്‍-ഏപ്രില്‍ 2023 – ഓസ്ട്രേലിയ – 3 ഏകദിനങ്ങള്‍ – ഹോം
ജൂലൈ-ഓഗസ്റ്റ് 2023 – ഏഷ്യാ കപ്പ് – TBC – എവേ
സെപ്റ്റംബര്‍ 2023 – വെസ്റ്റ് ഇന്‍ഡീസ് – 3 ഏകദിനങ്ങള്‍ – ഹോം
സെപ്റ്റംബര്‍ 2023 – ന്യൂസിലാന്‍ഡ് – 3 ഏകദിനങ്ങള്‍ – ഹോം
2023 ഒക്ടോബര്‍-നവംബര്‍ – ലോകകപ്പ് – TBC – എവേ
Post Your Comments