ന്യൂഡൽഹി: പ്രതിരോധ മേഖല പൂർണ്ണമായും സ്വയം പര്യാപ്തമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ‘ആത്മനിർഭരത’ കൈവരിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ നേട്ടം വളരെ മുൻപേ കൈവരിക്കേണ്ടിയിരുന്നതാണ്. പക്ഷേ, നിക്ഷേപം, നവീകരണം, ഗവേഷണം, വികസനം എന്നിവയുടെ കുറവു കൊണ്ടാണ് ഇത്രയും വൈകിയതെന്നു പറഞ്ഞ രാജ്നാഥ് സിംഗ്, ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ ഇതിനു വേണ്ട പരിശ്രമങ്ങൾ എടുക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
പ്രതിരോധ നിർമ്മാണ മേഖലയിൽ സന്ദർശനം നടത്തുകയായിരുന്ന രാജ്നാഥ് സിംഗ്, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന ‘ആസാദി കാ അമൃത മഹോത്സവ്’ പരിപാടിയിലും പങ്കെടുത്തു. പ്രതിരോധ മന്ത്രാലയം മുൻകയ്യെടുത്തു നടത്തുന്ന ആഘോഷമാണ് ഇത്.
Post Your Comments