Latest NewsInternational

ചൈനയ്ക്ക് പകരം പടിഞ്ഞാറൻ തായ്‌വാൻ, സിങ്ജിയാങ്ങിനു പകരം ഉയ്ഗുർ രാജ്യം : കളിയാക്കി വീഡിയോ ഗെയിം

ബെർലിൻ: വീഡിയോ ഗെയിമിലെ ഭൂപടത്തിൽ ചൈനയെ കളിയാക്കി ജർമ്മനിയിലെ ഗെയിം നിർമ്മാതാക്കൾ.’കോൺഫ്ലിക്റ്റ് ഓഫ് നേഷൻസ് : വേൾഡ് വാർ 3′ എന്ന ജർമൻ വീഡിയോ ഗെയിമിലാണ് ചൈനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഭൂപടം മാറ്റി വരച്ചിട്ടുള്ളത്.

ഡിസംബർ ആദ്യവാരം വിപണിയിലിറങ്ങിയ ഗെയിമിൽ ചൈനയുടെ മിക്ക ഭാഗവും പടിഞ്ഞാറൻ തായ്‌വാൻ എന്ന പേരിൽ വേറൊരു രാജ്യമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. നിരന്തരം പ്രശ്നം നടക്കുന്ന സിങ്ജിയാങ്ങിനു പകരം ഉയ്ഗുർ എന്നൊരു ഒരു പ്രത്യേക രാജ്യമായാണ് ഭൂപടത്തിൽ കാണിക്കുന്നത്. ചേരി തിരിഞ്ഞ് പരസ്പരം പോരടിക്കുന്ന 128 രാജ്യങ്ങളാണ് ഗെയിം മുന്നോട്ടു കൊണ്ടു പോവുക. സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ, ചൈനയെ കളിയാക്കിക്കൊണ്ടുള്ള ‘വെസ്റ്റ് തായ്‌വാൻ’ എന്ന പദം വൈറലാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button