Latest NewsInternational

ഇന്തോനേഷ്യയിൽ വൻഭൂചലനം : ജനങ്ങൾക്ക് സുനാമി മുന്നറിയിപ്പു നൽകി സർക്കാർ

ജക്കാർത്ത: ഇന്തോനേഷ്യയിൽ തീവ്ര ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്ത് ഭൗമനിരീക്ഷണ കേന്ദ്രം. 7.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യോനേഷ്യയിലെ സമുദ്ര മേഖലയായ ഫ്ലോറസിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ തീവ്രതയനുസരിച്ച് സുനാമിയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന്, രാജ്യത്ത് സുനാമി മുന്നറിയിപ്പ് സർക്കാർ നൽകിയിട്ടുണ്ട്.

മൗമേരയിൽ നിന്ന് 112 കിലോമീറ്റർ വടക്കായിട്ടാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button