കോഴിക്കോട്: പെണ്ണുങ്ങളോട് അന്തസ്സായി പെരുമാറാൻ അമ്മപെങ്ങന്മാർ ഉണ്ടായിരിക്കേണ്ടത് ഒരത്യാവശ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗിനോട് ‘അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്കാരമെങ്കിലും വേണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെയാണ് ശാരദക്കുട്ടി പരോക്ഷമായി വിമർശിച്ചത്. അമ്മയും പെങ്ങളുമൊന്നും ഇല്ലാത്ത നല്ല കിടുക്കൻ ആണുങ്ങൾ ഇവിടെയുണ്ടെന്ന് ശാരദക്കുട്ടി വ്യക്തമാക്കുന്നു.
‘പെണ്ണുങ്ങളോട് അന്തസ്സായി പെരുമാറാൻ അമ്മപെങ്ങന്മാർ ഉണ്ടായിരിക്കേണ്ടത് ഒരത്യാവശ്യമല്ല. അമ്മുമ്മ ഉണ്ടായിരിക്കണമെന്ന് തീരെ നിർബന്ധമില്ല. ഇതൊന്നുമില്ലാത്ത നല്ല കിടുക്കൻ ആണുങ്ങളുണ്ടിവിടെ. ബോധത്തിന്റെ അടിത്തട്ടിൽ പറ്റിപ്പിടിച്ചു കിടക്കുന്ന ആ അച്ഛനിസത്തെ, അമ്മാവനിസത്തെ ഒക്കെ തിരിച്ചറിഞ്ഞ് പിഴുതുകളയാൻ ശ്രമിച്ചാൽ മാത്രം മതി’, ശാരദക്കുട്ടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വീണ്ടും കടന്നാക്രമിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തടിയിരുന്നു. മൂസ്ലീം ലീഗിന്റെ സംസ്കാരം കോഴിക്കോട് നാം കണ്ടതാണ്. ‘ചെത്തുകാരന്‍റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം’ എന്ന ലീഗ് അണികളുടെ മുദ്രവാക്യം വിളി പരാമര്‍ശിച്ച പിണറായി തന്റെ പിതാവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്തുവെന്ന് ചോദിച്ചു.
‘ചെത്തുകാരനായി പോയതാണോ അദ്ദേഹം ചെയ്ത തെറ്റ്, നിങ്ങൾ ആരെ തോണ്ടനാണ് ഇത് പറയുന്നത്. ഞാൻ ചെത്തുകാരന്റെ മകനാണെന്നു പറഞ്ഞാൽ തനിക്ക് വല്ലാതെ വിഷമം ആകുമെന്നാണോ കരുതിയത്? എന്തിനാണ് ഇത്രയും അസഹിഷ്ണുത. ചെത്ത് കാരന്റെ മകൻ എന്നതിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. കോഴിക്കോട് മറ്റ് പലതും പറഞ്ഞു, അതെല്ലാം ഇവിടെ പറയാന്‍ കഴിയുന്നതല്ല. അവരോട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്കാരമെങ്കിലും വേണമെന്നാണ് പറയാനുള്ളത്. പറഞ്ഞ ആൾക്ക് ഇത് ഉണ്ടോയെന്നു അവരുടെ സഹപ്രവർത്തകരോട് ചോദിക്കണം’, മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments