PalakkadNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ൾ​ക്ക് കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ

പു​തു​ന​ഗ​രം, പി​ലാ​ത്തൂ​ർ​മേ​ട്, ആ​ന​മ​ല വീ​ട്ടി​ൽ ഷെ​മീ​റാ​ണ്​ (22) പൊ​ലീസ് പി​ടി​യി​ലാ​യ​ത്

പു​തു​ന​ഗ​രം: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന യു​വാ​വ് അറസ്റ്റിൽ. പു​തു​ന​ഗ​രം, പി​ലാ​ത്തൂ​ർ​മേ​ട്, ആ​ന​മ​ല വീ​ട്ടി​ൽ ഷെ​മീ​റാ​ണ്​ (22) പൊ​ലീസ് പി​ടി​യി​ലാ​യ​ത്.

കൊ​ടു​വാ​യൂ​ർ മ​രി​യ​ൻ കോ​ള​ജി​ന് സ​മീ​പ​ത്തു​ നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഒരു 16 വ​യ​സ്സു​കാ​ര​നെ ക​ഞ്ചാ​വു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷെ​മീ​ർ വ​ല​യി​ലാ​യ​ത്. ഇയാളെ നേരത്തെയും പു​തു​ന​ഗ​രം പൊ​ലീ​സ് ക​ഞ്ചാ​വു​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

Read Also : ‘തിരഞ്ഞെടുപ്പ് സമയത്ത് പൂണൂൽ അണിഞ്ഞ് അമ്പലങ്ങളിൽ പോകും അല്ലാത്തപ്പോൾ ടൂറിന് പോകും’: പരിഹസിച്ച് സുഖന്ദ മജുംദാർ

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ചി​റ്റൂ​രി​ൽ റേ​ഞ്ചി​ലെ എ​ക്സൈ​സ് സ്കോ​ഡ് ഷ​മീ​ന്റെ വീ​ട് റെ​യ്ഡ് നടത്തിയിരുന്നു. തുടർന്ന് റെയ്ഡിൽ ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വ് ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 45 ദി​വ​സം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന​താ​യി എ​സ്.​ഐ അ​ജി​ത് പ​റ​ഞ്ഞു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button