Latest News

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ടനം : ഭക്തർ പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ സ​ന്നി​ധാ​ന​ത്ത് എ​ത്തിത്തു​ട​ങ്ങി

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടു മു​ത​ലാ​ണ് നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട്, മ​ര​ക്കൂ​ട്ടം വ​ഴി​യു​ള്ള പാ​ത​യി​ലൂ​ടെ അ​യ്യ​പ്പ​ഭ​ക്ത​ന്മാ​രെ ക​ട​ത്തി​വി​ടാ​ന്‍ തു​ട​ങ്ങി​യ​ത്

ശ​ബ​രി​മ​ല: പ​ര​മ്പ​രാ​ഗ​ത പാ​ത തുറന്നതോടെ പ​മ്പ​യി​ല്‍ നി​ന്നും പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ തീ​ര്‍​ഥാ​ട​ക​ര്‍ സ​ന്നി​ധാ​ന​ത്ത് എ​ത്തിത്തു​ട​ങ്ങി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടു മു​ത​ലാ​ണ് നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട്, മ​ര​ക്കൂ​ട്ടം വ​ഴി​യു​ള്ള പാ​ത​യി​ലൂ​ടെ അ​യ്യ​പ്പ​ഭ​ക്ത​ന്മാ​രെ ക​ട​ത്തി​വി​ടാ​ന്‍ തു​ട​ങ്ങി​യ​ത്. ക​ന്നി​അ​യ്യ​പ്പ​ന്മാ​ര്‍​ക്ക് ശ​രം​കു​ത്തി​യും നീ​ലി​മ​ല​യും ച​വി​ട്ടി സ​ന്നി​ധാ​ന​ത്തേ​ക്ക് എ​ത്താ​ന്‍ അ​നു​മ​തി ന​ല്കി​യിട്ടു​ണ്ട്.

അതിരാവിലെ ര​ണ്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ​മ്പ – സ​ന്നി​ധാ​നം പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ തീ​ര്‍​ഥാ​ട​ക​രെ ക​ട​ത്തി​വി​ടുക. തീ​ര്‍​ഥാ​ട​ക​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം നീ​ലി​മ​ല വ​ഴി​യും സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡു​വ​ഴി​യും സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കാം. അതേസമയം പ​മ്പ​യി​ല്‍ സ്‌​നാ​ന​ത്തി​നു​ള്ള അ​നു​മ​തി ശ​നി​യാ​ഴ്ച ത​ന്നെ ന​ല്‍​കി​യി​രു​ന്നു. ‌

Read Also : ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാഷ്ട്രം ഇന്ത്യ : പാകിസ്ഥാന് 15ാം സ്ഥാനം

പമ്പരാ​ഗതപാ​ത തു​റ​ന്ന​തോ​ടെ സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ ശ​ബ​രി​മ​ല എ​ഡി​എം അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ​യും പൊ​ലീ​സ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. ആ​ന​ന്ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി ആ​വ​ശ്യാ​നു​സ​ര​ണം വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് എ​ഡി​എം പ​റ​ഞ്ഞു.‌

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button