അല്ലു അർജ്ജുൻ ചിത്രം പുഷ്പ വിവാദത്തിൽ. ‘പുഷ്പ’യിലെ ഗാനത്തിനെതിരെ പരാതിയുമായി മെന്‍സ് അസോസിയേഷന്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനരംഗത്തിൽ പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് മെന്‍സ് അസോസിയേഷന് പരാതിയുമായി എത്തിയിരിക്കുന്നത്.
പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പാട്ട് റിലീസ് ചെയ്ത രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തെലുങ്ക് വേര്‍ഷന്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതും മലയാളം വേര്‍ഷന്‍ രണ്ടാമതുമുണ്ട്. തെന്നിന്ത്യന്‍ താരം സാമന്ത ആദ്യമായി ഐറ്റം ഡാന്‍സുമായി എത്തുകയാണ്. ഈ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഭാഷകളിലായി ഇറങ്ങിയ പാട്ടിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ദേവി ശ്രീ പ്രസാദാണ് സംഗീതം
READ ALSO: ഒമിക്രോൺ: സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ
ചിത്രത്തിന്റെ ആദ്യഭാഗം ഈ മാസം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന പുഷ്പയിൽ രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ
Post Your Comments