Latest NewsNewsInternationalOmanGulf

ഒമിക്രോൺ വ്യാപനം: മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ

മസ്‌കത്ത്: ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read Also: അയോദ്ധ്യയെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും, വരാനിരിക്കുന്നത് മെക്ക-വത്തിക്കാന്‍ മോഡല്‍ വികസനം :വിഎച്ച്പി

കായിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, വിവാഹ പാർട്ടികൾ, എന്നിവയുൾപ്പെടെയുള്ള പരിപാടികളിൽ ശേഷിയുടെ 50% വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധിത ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കാൻ വേണ്ടി കർശന നടപടികൾ സ്വീകരിക്കുമെന്നും ഒമാൻ മുന്നറിയിപ്പ് നൽകി.

Read Also: കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 92 പുതിയ കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button