Latest NewsKeralaNews

സംഘപരിവാറിൻ്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മിൽ എന്താണ് വ്യത്യാസം: മന്ത്രി ദേവർകോവിൽ

ലീഗ് നേതൃത്വത്തിൻ്റെ ഖേദപ്രകടനം ആത്മാർത്ഥമാണെങ്കിൽ അബ്ദുറഹിമാൻ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാൻ ലീഗ് ആർജ്ജവം കാണിക്കുമോ.

തിരുവനന്തപുരം: മുസ്ലിം ലീ​ഗ് നേതാക്കൾ നടത്തി വിദ്വേഷ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ. ഉത്തരേന്ത്യയിലെ സംഘ്പരിവാറിൻ്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മിൽ എന്താണ് മാറ്റമെന്ന് മന്ത്രി ചോദിച്ചു. ‘വിശുദ്ധ ഇസ്ലാമിൻ്റെ സ്നേഹ സന്ദേശങ്ങളെ ലീഗിൻ്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയിൽനിന്നും ലീഗ് പിന്മാറണം. സ്വയംകൃതാനർത്ഥത്താൽ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്ത്’- അദ്ദേഹം വ്യക്തമാക്കി.

Read Also:  അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം : മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്

‘ലീഗ് നേതൃത്വത്തിൻ്റെ ഖേദപ്രകടനം ആത്മാർത്ഥമാണെങ്കിൽ അബ്ദുറഹിമാൻ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാൻ ലീഗ് ആർജ്ജവം കാണിക്കുമോ. ഒരു സമ്മേളനത്തിൽ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ‘ വർഗീയത ‘ വിളിച്ചു പറയുന്നുവെങ്കിൽ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളിൽ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിൻ്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ’- മന്ത്രി കുറിച്ചു.

shortlink

Post Your Comments


Back to top button