എഞ്ചിൻ തകരാറിനെ തുടർന്ന് മൂന്ന് ദിവസമായി കടലിൽ ഒഴുകി നടന്ന തമിഴ്നാട് ബോട്ടും മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്സ്മെന്റാണ് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്.മൂന്ന് ദിവസമായി ഉൾക്കടലിൽ എൻജിൻ തകരാർ മൂലം ഭക്ഷണവും, വെള്ളവുമില്ലാതെ ഒഴുകിനടക്കുകയാരിരുന്ന പുനിത അന്തോണിയാർ എന്ന തമ്മിൽനാട് ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന 8 തൊഴിലാളികളെയും ഇന്നലെ രാത്രി മുതൽ തുടങ്ങിയ തിരച്ചിലിനോടുവിൽ 23നോട്ടിക്കൽ മൈൽ ഉൾക്കടലിൽ നിന്ന് മറൈൻ എൻഫോസ്‌മെന്റ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
Also Read : കേരളത്തിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍പാതയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്
റെസ്ക്യൂ ഒപ്പറേഷനിൽ മറൈൻ എൻഫോസ്‌മെന്റ് ഉദോഗസ്ഥനായ റോജൻദാസ്, സീ റെസ്‌ക്യു ഗാർഡ്മാരായ ഔസേപ്പച്ചൻ, ഡിക്സൺ, സ്രാങ്ക് കുഞ്ഞുമോൻ, ഡ്രൈവർ ജെയിംസ് എന്നിവർ പങ്കെടുത്തു.
Post Your Comments