ഇടുക്കി: ലോറി ഡ്രൈവറെയും ക്ലീനറെയും ഗുണ്ടാസംഘം ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. റോഡിൽ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡ്രൈവർ വാഴാട്ട് ജിഷ്ണുവിനും ക്ലീനർ ആശിഷിനുമാണ് പരിക്കേറ്റത്. രാജാക്കാട് ആണ് സംഭവം.
അടിമാലിയിൽ നിന്ന് ഞായറാഴ്ച ലോഡ് ഇറക്കി വരുന്നതിനിടെയാണ് സംഭവം. നേരത്തേയുണ്ടായ തർക്കത്തിന്‍റെ പേരിൽ വഴിയില്‍ കൂടി നിന്ന സംഘം കത്തിപോലുള്ള ആയുധങ്ങളുമായി ഇരു ചക്രവാഹനത്തിൽ ലോറിയെ പിന്തുടരുകയായിരുന്നു.
Read Also : ‘രാത്രി മുഴുവൻ കരച്ചിൽ’: നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മയുടെ മൊഴി, കൂസലില്ലാതെ ബ്ലസ്സി
അക്രമിസംഘം ലോറി തടഞ്ഞു നിർത്തി കമ്പി വടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ യുവാക്കള്‍ പറഞ്ഞു. രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments