കോട്ടയം: പ്രളയ സമയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ചതിന് സസ്പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കേസില്‍ ജയദീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 16ന് പൂഞ്ഞാര്‍ സെന്റ്‌മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചുകയറ്റി അഞ്ച് ലക്ഷത്തില്‍ അധികം രൂപയുടെ നാശനശഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ജയദീപിനെതിരെ കേസെടുത്തത്.
Read Also : മന്ത്രി ബിന്ദു നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം, രാജിവെക്കണം : എം.ടി. രമേശ്
കേസില്‍ സര്‍ക്കാരിന്റെ ആരോപണം മുഴുവന്‍ മുഖവിലയ്ക്കെടുത്താലും ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഗതാഗതമന്ത്രി പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത ശേഷം കേസെടുത്തതും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉപാധികളോടെ ജയദീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജയദീപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് ഈ സസ്‌പെന്‍ഷന്‍ വലിയ അനുഗ്രഹമായെന്നാണ് ജയദീപ് പ്രതികരിച്ചത്. കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. തുടര്‍ന്ന് ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചിരുന്നു.
Post Your Comments