YouthLatest NewsNewsLife StyleHealth & Fitness

കൈകൊണ്ട് സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത 5 ശരീരഭാഗങ്ങള്‍ ഇവയാണ്

സ്വന്തം ശരീരം ആണെങ്കിൽ കൂടിയും നമ്മൾ കൈകൊണ്ട് സ്പർശിക്കാൻ പാടില്ലാത്ത ചില ശരീര ഭാഗങ്ങളുണ്ട്. നമ്മളുടെ ഓരോ ശരീരഭാഗത്തിനും ഓരോ പ്രത്യേകതയുണ്ട്. ചില ശരീരഭാഗങ്ങളില്‍ കൈകൊണ്ട് സ്‌പര്‍ശിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്. അതിൽ ആദ്യത്തേത് കണ്ണ് ആണ്. വളരെ സെന്സിറ്റിവ് ആയ ശരീരഭാഗമാണ് കണ്ണ്. കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതും, അവ തിരുമ്മുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ കണ്ണ് തിരുമ്മാന്‍ പാടില്ലെന്ന് ഡോക്‌ടര്‍മാര്‍ പൊതുവെ പറയാറുണ്ട്. കണ്ണില്‍ ചെറിയതോതില്‍ പരിക്കേല്‍ക്കുന്നതിനും, അതുവഴി അണുബാധ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. കണ്ണിനെ അതിന്റേതായ പ്രാധാന്യത്തോടെ സംരക്ഷിച്ച് പോകേണ്ടത് നമ്മുടെ ആവശ്യവും ഉത്തരവാദിത്വവുമാണ്. ഇത്തരം ചൊറിച്ചിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ കണ്ണിൽ കൈ കൊണ്ട് സ്പർശിച്ച് തിരുമ്മരുത് എന്നാണു വിദഗ്ദര്‍ പറയുന്നത്.

Also Read:സര്‍ക്കാര്‍ ധാര്‍ഷ്ട്യം വെടിഞ്ഞ് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി പരിഹരിക്കണം : രമേശ് ചെന്നിത്തല

കണ്ണ് പോലെ തന്നെ പ്രാധാന്യമേറിയതാണ് ചെവി. ചെവിയില്‍ പഴുപ്പ് ഉണ്ടാകുമ്ബോഴും ചെവി ചൊറിയുമ്ബോഴുമൊക്കെ കൈവിരല്‍ കടത്തി ചൊറിയാറുണ്ട്. ചെവിയിൽ എന്തെങ്കിലും അപ്രതീക്ഷിതമായി കടന്നാലും നാം ഇങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. ചെവിയില്‍ അണുബാധ ഉണ്ടാകാന്‍ ഇത് കാരണമാകും. അതുമാത്രമല്ല, ചെവിയുടെ ഉള്‍ഭാഗം വളരെ നേര്‍ത്തതായതിനാല്‍, മുറിവ് ഉണ്ടാകാനും സാധ്യതയുണ്ട്.

മൂക്കിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മൂക്കിന് ഉള്ളില്‍ വളരെ നേര്‍ത്ത ചര്‍മ്മമാണുള്ളത്. മൂക്കിനുള്ളില്‍ കൈയിടുന്നത്, മുറിവേല്‍ക്കാനും അണുബാധയ്‌ക്കുമൊക്കെ കാരണമാകും. മുറിവേറ്റ ശേഷം കാര്യമാക്കാതെ നടന്നാൽ അത് ഭാവിയിൽ ദോഷം ചെയ്യും. കൂട്ടത്തിൽ നാലാമത്തേത്, നഖങ്ങളുടെ അടിയിലുള്ള ചർമം ആണ്. നഖത്തിനടിയിലുള്ള ചർമത്തിൽ ബാക്ടീരിയ ഉണ്ടാകും. അതിനാൽ കൈകൊണ്ട് നഖത്തിനടിയിലെ ചർമത്തിനുള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ കൈകൊണ്ട് നേരിട്ട് സ്പർശിച്ച് എടുക്കാതിരിക്കുക. ഈ ലിസ്റ്റിൽ അവസാനമുള്ളത് വായ ആണ്. ജോലി സംബന്ധമായ ഇടങ്ങളിൽ ഉള്ളപ്പോൾ കൈകൾ ഒരിക്കലും ആവശ്യത്തിനോ അനാവശ്യത്തിനോ വായിൽ ഇടാൻ പാടുള്ളതല്ല. കൈകളിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ നാം അറിയാതെ വായിൽ കടക്കുകയും, അത് വഴി നമ്മുടെ വയറിൽ പ്രവേശിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button