അങ്കമാലി: ബൈക്ക് യാത്രക്കാരായ യുവാക്കളെ പിറകിലൂടെ വന്ന് ഇരുചക്രവാഹനങ്ങൾ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പൊലീസ് പിടിയിൽ. പാറക്കടവ് എളവൂർ വട്ടത്തേരിയിൽ വീട്ടിൽ ശ്രീജിത് (22), പീച്ചാനിക്കാട് മത്തലാംകോട് വടക്കൻ വീട്ടിൽ ആൻസൻ (23), കുന്നപ്പിള്ളിശ്ശേരി, കുരിശിങ്കൽ വീട്ടിൽ മാർട്ടിൻ(23), പാറക്കടവ് കുന്നപ്പിള്ളിശ്ശേരി തറപ്പറമ്പിൽ വീട്ടിൽ അഭിജിത് (26), പൂവത്തുശ്ശേരി ഐനിക്കത്താഴം വീട്ടിൽ അനന്തുവെന്ന (സോനു 22) എന്നിവരാണ് പൊലീസ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 9.30ഓടെ ഡബിൾ പാലത്തിനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. നായത്തോട് സ്വദേശി പോൾവിൻ സുഹൃത്തുക്കളായ അമൽ, നിഥിൻ എന്നിവരെയാണ് അക്രമിച്ചത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also : ഇന്ത്യക്കെതിരെ വലിയൊരു വിജയം നേടിയെടുക്കാന്‍ ഇനി പാകിസ്ഥാന് കടുപ്പമാണ്: ഇമാദ് വസീം
അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, എ.എസ്.ഐ റജിമോൻ എസ്.സി.പി.ഒമാരായ ഷൈജു അഗസ്റ്റിൻ, പ്രസാദ്, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments