ന്യൂഡൽഹി : കോവിഡ് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വിദഗ്ധർ. രാജ്യത്ത് ഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് വിദഗ്ധർ ഇക്കാര്യം പറഞ്ഞത്.
മൂന്നാമതൊരു ഡോസ് വാക്സിൻ കൂടി നൽകുന്നത് ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വൈറോളജിസ്റ്റും ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് കൺസോർഷ്യം ഉപദേശകസമിതി മുൻ തലവനുമായ ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. കോവിഷീൽഡ് വാക്സിന്റെ ഒരുഡോസ് മാത്രമെടുത്തവർക്ക് എട്ടുമുതൽ 12 വരെ ആഴ്ചയ്ക്കുള്ളിൽ രണ്ടാം ഡോസ് നൽകണം. ഇന്ത്യയിൽ ലഭ്യമായ കോവാക്സിൻ, കോവിഷീൽഡ്, സൈക്കോവ്-ഡി, കോവോവാക്സ്, കോർബെവ് എ.എക്സ്-ഇ എന്നിവ മൂന്നാം ഡോസായി (ബൂസ്റ്റർ ഡോസ്) ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Read Also : കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
ബൂസ്റ്റർ ഡോസ് കൊണ്ട് ഗുണമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുകയാണെന്നാണ് ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്ച ലോക്‌സഭയിൽ അറിയിച്ചത്. പോളിയോ തുള്ളിമരുന്നത്, അഞ്ചാംപനി വാക്സിൻ തുടങ്ങിയവ ഒഴികെയുള്ള ഏതു വാക്സിന്റെയും അധിക ഡോസ് ശരീരത്തിലെ ആന്റിബോഡികളുടെ തോത് കൂട്ടുമെന്ന് ഐ.സി.എം.ആറിന്റെ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസേർച്ച് ഇൻ വൈറോളജി മുൻ ഡയറക്ടർ ഡോ. ടി. ജേക്കബ് ജോൺ പറഞ്ഞു.
Post Your Comments