ചാലക്കുടി: നിയന്ത്രണം വിട്ട കാർ രണ്ടു ബൈക്കുകളിലിടിച്ച് ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. പരിയാരം പൂവത്തിങ്കൽ ചക്കുമ്മൽ റിജോ (18) ആണ് മരിച്ചത്. അതിരപ്പിള്ളി റോഡിൽ പരിയാരം പൂവത്തിങ്കലിൽ ആണ് അപകടമുണ്ടായത്.
റിജോയോടൊപ്പം സഞ്ചരിച്ചിരുന്ന പരിയാരം കണ്ണമ്പുഴ ജോയിയുടെ മകൻ ജിജോയെ (18) സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരെ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. ഫയർഫോഴ്സാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Read Also : വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ – എ.ബി.വി.പി സംഘർഷം: വിദ്യാർത്ഥികൾക്ക് പരിക്ക്
ഞായറാഴ്ച രാത്രി 8.30നാണ് അപകടമുണ്ടായത്. മരണമടഞ്ഞ റിജോയും ജിജോയും പരിയാരം പൂവത്തിങ്കൽ പള്ളിയിൽ പുൽക്കൂട് ഉണ്ടാക്കുന്നതിനു വേണ്ടി പോകുമ്പോഴാണ് അപകടമുണ്ടായത്. റിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.
Post Your Comments