ThrissurKeralaNattuvarthaLatest NewsNews

കാ​ർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

പ​രി​യാ​രം പൂ​വ​ത്തി​ങ്ക​ൽ ച​ക്കു​മ്മ​ൽ റി​ജോ (18) ആ​ണ് മ​രി​ച്ച​ത്

ചാ​ല​ക്കു​ടി: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ര​ണ്ടു ബൈ​ക്കു​ക​ളി​ലി​ടി​ച്ച് ഒ​രു ​ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​രി​യാ​രം പൂ​വ​ത്തി​ങ്ക​ൽ ച​ക്കു​മ്മ​ൽ റി​ജോ (18) ആ​ണ് മ​രി​ച്ച​ത്. അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ പ​രി​യാ​രം പൂ​വ​ത്തി​ങ്ക​ലി​ൽ ആണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റി​ജോ​യോ​ടൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന പ​രി​യാ​രം ക​ണ്ണ​മ്പു​ഴ ജോ​യി​യു​ടെ മ​ക​ൻ ജി​ജോ​യെ (18) സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അടുത്ത ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ടു പേ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി വി​ട്ട​യ​ച്ചു. ഫ​യ​ർ​ഫോ​ഴ്സാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read Also : വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ – എ.ബി.വി.പി സംഘർഷം: വിദ്യാർത്ഥികൾക്ക് പരിക്ക്

ഞായറാഴ്ച രാ​ത്രി 8.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ര​ണ​മ​ട​ഞ്ഞ റി​ജോ​യും ജി​ജോ​യും പ​രി​യാ​രം പൂ​വ​ത്തി​ങ്ക​ൽ പ​ള്ളി​യി​ൽ പു​ൽ​ക്കൂ​ട് ഉ​ണ്ടാ​ക്കു​ന്ന​തി​നു വേ​ണ്ടി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button