AlappuzhaNattuvarthaLatest NewsKeralaNews

ലോറിയിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം

കീരിക്കാട് തെക്ക് എരിയപ്പുറത്ത് ശശിയുടെ ഭാര്യ തങ്കച്ചിയാണ് (60) മരിച്ചത്

കായംകുളം : ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. കീരിക്കാട് തെക്ക് എരിയപ്പുറത്ത് ശശിയുടെ ഭാര്യ തങ്കച്ചിയാണ് (60) മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെ കായംകുളം കമലാലയം ജംങ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തങ്കച്ചിയെ കായംകുളം താലൂക്കാശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സംസ്ഥാനത്തെ 1550 വില്ലേജുകള്‍ അടുത്ത 4 വര്‍ഷം കൊണ്ട് ഡിജിറ്റലാക്കാൻ പുതിയ പദ്ധതി

മൃത​ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം നാളെ നടക്കും. മക്കൾ : സജിത, സനേഷ്. മരുമക്കൾ : ബിനു, രാഖിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button