![](/wp-content/uploads/2021/12/pm-imran-khan-urges-world-to-stop-delhi-riots-violence-against-muslims.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രവിശ്യകളിൽ ഭാഷാ വിഘടനവാദം പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സിന്ധു പ്രവിശ്യയിലാണ് കടുത്ത ഭാഷാ വിഘടനവാദം നടക്കുന്നത്. സിന്ധി സംസാരിക്കുന്ന പ്രാദേശികരെയും ഉറുദു സംസാരിക്കുന്ന പാകിസ്ഥാനികളെയും തമ്മിൽ തല്ലിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
സിന്ധ് പ്രവിശ്യ ശക്തിപ്പെടാതിരിക്കാൻ വേണ്ടി പാർലമെന്റ് ഒരു ഭാഷാ ബില്ല് പാസ്സാക്കിയിരുന്നു. ഇതാണ് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചത്.
ഔദ്യോഗിക ഭാഷാ വിഭാഗത്തിലുള്ളവരെ ഭരണകാര്യത്തിൽ നിയമിക്കുവാനും ഭരണഭാഷ ഉറുദുവാക്കി മാറ്റാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ, സിന്ധിനെ പിന്തുണച്ച് മുത്തിഹിദാ ഖ്വാമി മൂവ്മെന്റും ഉറുദുവിനെ പിന്തുണച്ച് പാക് സർസമീൻ പാർട്ടിയും രംഗത്തു വന്നിട്ടുണ്ട്. സിന്ധി ഭാഷാ വിഭാഗത്തിനെ പ്രവിശ്യാ സഭയിൽ കയറ്റില്ലെന്ന് മുൻ മേയർ വാസിം അക്തർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കി.
Post Your Comments