ന്യൂഡൽഹി: ജമ്മു കശ്മീരിൽ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് വനിതയെ അതിർത്തി രക്ഷാ സേന വെടിവെച്ചു കൊന്നു. അർദ്ധരാത്രിയോടെ, ആർ.എസ് പുരയിലെ അന്താരാഷ്ട്ര അതിർത്തി വഴി ജമ്മുവിലേക്ക് കടക്കാൻ ശ്രമിച്ച യുവതിയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച അർദ്ധരാത്രിയിൽ പട്രോളിംഗ് നടത്തുന്ന അതിർത്തി സുരക്ഷാ സേനയാണ് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സ്ത്രീയെ കണ്ടത്.
സ്ത്രീയെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനു ശേഷമാണ് സൈനികർ സ്ത്രീയ്ക്ക് നേരെ വെടിവെച്ചത്. സംഭവമുണ്ടായതിനെ തുടർന്ന് അതിർത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
സ്ത്രീയുടെ പുറകിലുള്ള സംഘത്തെ പറ്റിയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ടെന്ന് സേന അറിയിച്ചു. കൊല്ലപ്പെട്ട വനിതയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
Post Your Comments