ന്യൂയോർക്ക്: മ്യാന്മറിലെ ജനങ്ങൾക്ക് ജീവൻരക്ഷാ മരുന്നുകൾ പോലും ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ. മ്യാൻമർ സൈന്യത്തിന്റെ നിയന്ത്രണങ്ങൾ മൂലമാണ് അവശ്യ മരുന്നുകൾ പോലും ജനങ്ങളിൽ എത്തിച്ചേരാത്തതെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്യുന്നു.
കർശനമായ യാത്ര നിയന്ത്രണങ്ങളാണ് മ്യാന്മാറിൽ നിലവിലുള്ളത്. ഇതുമൂലം, ആരോഗ്യ പ്രവർത്തകർക്കും അന്താരാഷ്ട്ര സംഘടനകൾക്കും മരുന്നുകൾ പോലും വിതരണം ചെയ്യാൻ സാധിക്കുന്നില്ല. ആസിയാൻ, ഐക്യരാഷ്ട്ര സംഘടന തുടങ്ങി ഉത്തരവാദിത്തപ്പെട്ട സംഘടനകൾ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെടുന്നുണ്ട്.
അട്ടിമറി മുഖേന സൈന്യം ഭരണം പിടിച്ചെടുത്തതിനാൽ ജനങ്ങൾ ക്ഷുഭിതരാണ്. അതിനാൽ തന്നെ, നിരവധി പ്രക്ഷോഭങ്ങളാണ് ദിവസേന രാജ്യത്ത് നടക്കുന്നത്.ഏതുനിമിഷവും ശക്തമായ ജനകീയ മുന്നേറ്റം സൈന്യം പ്രതീക്ഷിക്കുന്നതിനാൽ, റോഡുകളും ജംഗ്ഷനുകളും മിക്കതും ദിവസേന തടസ്സപ്പെടുത്തി വെച്ചിരിക്കുകയാണ്. നിരവധി സംഘടനകൾ സഹായിക്കുന്നുണ്ടെങ്കിലും, ആ വസ്തുക്കളൊന്നും ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് മനുഷ്യാവകാശ സംഘടനകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
Post Your Comments