ErnakulamLatest NewsKeralaNattuvarthaNews

വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു

എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡിൽ എരമല്ലൂർ ആലത്തറ കളം കുഞ്ഞുമോൻ (61) ആണ് മരിച്ചത്

അരൂർ: വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ ഗൃഹനാഥൻ മരിച്ചു. എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡിൽ എരമല്ലൂർ ആലത്തറ കളം കുഞ്ഞുമോൻ (61) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്കാണ് അപകടമുണ്ടായത്. എരമല്ലൂർ കോങ്കേരി പാലത്തിനു സമീപം വെച്ചാണ് അപകടം. ഭിന്നശേഷിക്കാരനായ കുഞ്ഞുമോൻ മുച്ചക്ര സ്​കൂട്ടറിൽ വരുന്ന വഴിയാണ്​ കാർ ഇടിച്ച് പരിക്കേറ്റത്​.

Read Also : നായനാരുടെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ച് നിന്നവരാണ് ലീ​ഗ്: പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്ന് കെപിഎ മജീദ്

തുടർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലും അവിടെ നിന്ന് പിന്നീട് എറണാകുളം ലൂർദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

നാളുകൾക്ക് മുമ്പ്​ പ്രമേഹം കൂടിയതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. തുടർന്ന്​ കൃത്രിമ കാലിലാണ് ലോട്ടറി വിൽപനക്കാരനായിരുന്ന കുഞ്ഞുമോൻ നടന്നിരുന്നത്. ഭാര്യ മറിയക്കുട്ടി. മക്കൾ: ടിന്‍റു കുഞ്ഞുമോൻ, ജോബി. മരുമക്കൾ: നിക്സൺ, പ്രമോദ് ജി. ദാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button