അബുദാബി: സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഇനി മുതൽ അബുദാബിയിൽ ഒരു നമ്പർ പ്ലേറ്റ് കൂടി ഘടിപ്പിക്കണം. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളുടെ പിന്നിൽ സൈക്കിളുകൾ കൂടി വെയ്ക്കുമ്പോൾ നമ്പർ പ്ലേറ്റുകൾ മറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നത് ഗതാഗത നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്.
പുതിയ നമ്പർ പ്ലേറ്റ് നൽകാനുള്ള തീരുമാനം സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് നടപടി. ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്നും 400 ദിർഹമാണ് പിഴയായി ഈടാക്കുകയെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
അബുദാബിയിൽ ജൂൺ 30 വരെ ലൈറ്റ് വാഹനങ്ങളും ട്രക്കുകളും ഓടിക്കുന്നവരുൾപ്പെടെ 5,000-ത്തിലധികം വാഹനമോടിക്കുന്നവരെ തങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പർ പ്ലേറ്റുകൾ മറച്ചതിന് പിടികൂടിയതായി അധികൃതർ അറിയിച്ചു.
Read Also: ആരാണീ പിണറായി വിജയൻ, ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ അയാൾ: ഷാജിയെ ട്രോളി പി വി അൻവർ
Post Your Comments