ThiruvananthapuramNattuvarthaLatest NewsKeralaNews

തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം മുടങ്ങും

ടാങ്കറില്‍ വെളളം അത്യാവശ്യം വേണ്ടവര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 8547697340 ല്‍ ബന്ധപ്പെടേണ്ടതാണ്

തിരുവനന്തപുരം: കനകനഗറില്‍ വാട്ടര്‍ അതോറിറ്റിയുടെ 700എംഎം ഡിഐ പൈപ്പില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം മുടങ്ങും.

വെളളയമ്പലം-ശാസ്തമംഗലം റോഡ്, കൊച്ചാര്‍ റോഡ്, ഇടപ്പഴഞ്ഞി, ഒബസര്‍വേറ്ററി ഹില്‍സ്, പാളയം, നിയമസഭ കോപ്ലക്‌സ്, നന്ദാവനം, വഴുതയ്ക്കാട്, തൈക്കാട്, വലിയശാല, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദകോളേജ്, പുളിമൂട്, വഞ്ചിയൂര്‍, പേട്ട, ചാക്ക, പൂന്തി റോഡ്, വേളി, വെട്ടുകാട്, ശംഖുമുഖം, കരിക്കകം എന്നിടങ്ങളിലും പാളയം, പാറ്റൂര്‍ സെക്ഷനുകള്‍ക്ക് കീഴില്‍ വരുന്ന മുഴുവന്‍ സ്ഥലങ്ങളിലും ജലവിതരണം തടസപ്പെടും.

Read Also : കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: മരിച്ച മലയാളി സൈനികന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും

ടാങ്കറില്‍ വെളളം അത്യാവശ്യം വേണ്ടവര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 8547697340 ല്‍ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ സ്മാര്‍ട്ട് ട്രിവാന്‍ട്രം ആപ്പിലൂടെ ടാങ്കര്‍ വഴി ജലവിതരണം ആവശ്യമുളളവര്‍ 9496434488, 0471 – 2377701 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button