തിരുവനന്തപുരം: എസ്.എഫ്.ഐയിലും ഡി.വൈ.എഫ് ഐയിലും എസ്.ഡി.പി.ഐക്കാരെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. എസ്. ഡി. പി ഐയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ഇത്തരം പ്രസ്ഥാനങ്ങൾക്കുള്ളിൽ നിന്ന് തന്നെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
Also Read:ജയസൂര്യയുടെ വിമർശനത്തിന് പിന്നാലെ മന്ത്രിയുടെ ഉറപ്പ്
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ഉള്ളപ്പെടെ തെളിവായി കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്ക്ക് ആശംസകളുമായി എസ്ഡിപിഐ ഫ്ലെക്സ് ബോർഡ് വച്ചതുൾപ്പെടെ തെളിവായി കണക്കാക്കപ്പെടുന്നു.
പകൽ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ രാത്രി എസ്ഡിപിഐയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സമീപകാലത്ത് മൊബൈൽ ഫോൺ വഴി നടത്തിയ മിന്നൽ ഹർത്താൽ ഇതിനു ഉദാഹരണമാണ് എന്നാണ് കണ്ടെത്തൽ. അന്ന് ബലമായി കടകൾ അടപ്പിച്ചപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും എസ്എഫ്ഐ ബന്ധമുള്ളവരായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments