Latest NewsNewsIndia

ഹെലികോപ്ടര്‍ ദുരന്തം വിരല്‍ ചൂണ്ടുന്നത് ഐഎസ്‌ഐ- എല്‍ടിടിഇ ഗൂഡാലോചന : റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്

ന്യൂഡല്‍ഹി : സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 സേനാംഗങ്ങള്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തിലെ ചില സാധ്യതകളെ എടുത്ത് കാണിച്ച് റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്. ഇതൊരു പ്ലാന്‍ ചെയ്ത അറ്റാക്കാകാമെന്ന് അദ്ദേഹം അനുമാനിക്കുന്നു. അപകടം നടന്ന മേഖലയില്‍ എല്‍ടിടിഇക്ക് ജനപിന്തുണ കൂടുതലാണെന്നുള്ളതാണ് അദ്ദേഹം എടുത്തുകാണിക്കുന്നത്. ഐഎസ്ഐയുടെ പിന്തുണയോടെ എല്‍ടിടിഇയുടെ സ്ലീപ്പര്‍ സെല്‍ നടത്തിയ ഗൂഢാലോചനയാകാം.

സാങ്കേതിക തകരാര്‍, പൈലറ്റിന്റെ പിഴവ്, ബോംബ് സ്ഫോടനം വഴി അല്ലെങ്കില്‍ മിസൈല്‍ വഴി എന്നീ മൂന്ന് കാരണങ്ങള്‍ കൊണ്ടാകാം പൊതുവെ വിമാനങ്ങള്‍ അല്ലെങ്കില്‍ ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് അപകടം സംഭവിക്കുന്നത്. ആദ്യ രണ്ട് കാരണങ്ങളും ബ്ലാക്ക് ബോക്‌സില്‍ നിന്ന് കണ്ടെത്താനാകും. അപകടം നടന്ന സ്ഥലത്ത് നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ടെന്നതില്‍ അത് വളരെ ആശ്വാസം നല്‍കുന്ന കാര്യമാണ്.

എന്നാല്‍ ചിലപ്പോള്‍ അത് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അപകടമായിരിക്കാം. അതിലേയ്ക്കുള്ള ചില സാധ്യതകള്‍ ചൂണ്ടിക്കാട്ടുകയാണ് റിട്ടയേഡ് ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്.

ബോംബ് സ്ഫോടനം അല്ലെങ്കില്‍ മിസൈല്‍ വഴി ഹെലികോപ്റ്റര്‍ തകര്‍ത്തതാണെങ്കില്‍ പൈലറ്റും എയര്‍ കണ്‍ട്രോള്‍ റൂമും തമ്മില്‍ ഒരു കമ്യൂണിക്കേഷനുമുണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. എല്‍ടിടിഇ-ഐഎസ്‌ഐ തീവ്രവാദികളുടെ ശക്തി കേന്ദ്രമാണ് ഊട്ടി-കോയമ്പത്തൂര്‍-മേട്ടുപ്പാളയം. അതിനാല്‍ തീവ്രവാദ ആക്രമണത്തെ തള്ളിക്കളയാനാകില്ലെന്നും ഹെലികോപ്റ്റര്‍ തകര്‍ന്ന രീതി അത്തരത്തിലുള്ളതാണെന്നും സുധീര്‍ സാവന്ത് പറയുന്നു. ഒരു ദേശീയ മാദ്ധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തീവ്രവാദ ആക്രമണ സാദ്ധ്യതയെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button