KeralaLatest News

പാലക്കാട്ട് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ വീണ്ടും മകളെ ക്രൂരമായി പീ‍ഡിപ്പിച്ചു

കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പാലക്കാട്: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പട്ടാമ്പിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

2016ൽ മകളെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button