![](/wp-content/uploads/2021/12/fire-80.jpg)
ഫുജൈറ: യുഎഇയിൽ തീപിടുത്തം. ഫുജൈറയിലുള്ള റെസ്റ്റോറന്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഒരു റെസ്റ്റോറന്റ് ജീവനക്കാരൻ വെന്തുമരിച്ചു. ഫുജൈറയിലെ ഹമദ് ബിൻ അബ്ദുല്ല സ്ട്രീറ്റിലെ റെസ്റ്റോറന്റിൽ ഉച്ചയോടെയായിരുന്നു സംഭവം.
തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. തീപിടത്തത്തിന്റെ കാരണം അറിയാൻ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് അറിയിച്ചു. വൻ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായെന്നും സ്ഫോടനത്തിന്റെ ആഘാതത്തിൽ റെസ്റ്റോറന്റിനുള്ളിലെ ഉപകരണങ്ങളും ഫർണിച്ചറുകളും റോഡിലേക്ക് തെറിച്ചു വീണുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഗ്നി ശമന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Post Your Comments